വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി .കോടതിൽ മുറിയിൽ താൻ അഭിമാനിക്കപ്പെട്ടെന്നും ഒരു സ്ത്രീയോട് ചോദിയ്ക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ കോടതിയിൽ ഉണ്ടായെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു .കോടതി മുറിയിൽ കടുത്ത മാനസിക പീഡനം നേരിട്ടെന്നും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തിട്ടും വിജാരണ കോടതി തടഞ്ഞില്ല എന്നും നടി പറഞ്ഞു . ചില ചോദ്യങ്ങൾക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയപ്പോഴും തടയാൻ കോടതി തയ്യറായില്ലെന്നും നടി പറഞ്ഞു . നിരവധി അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു അവരുടെ മുന്നിൽ വെച്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത് അത് തനിക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും നടി പറഞ്ഞു . ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്ന എറണാകുളം കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത് . കേസിലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ് .