lഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ജാമ്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും . കേരളം പത്ര പ്രവർത്തക യൂണിയനാണ് സുപ്രീം കോടതിയെ സമീപിച്ചത് . സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു .ഡബ്ള്യു. ജെ വീണ്ടും സുപീം കോടതിയിൽ എത്തുന്നത് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത് .