പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് കുറയുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 30 ,548 പോസിറ്റിവ് കേസുകളും 435 മരണവുമാണ് റിപ്പോർട്ട് ചെയ്തത് . ഇതോടെ 4, 65,478 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് . ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് . കോവിഡ് പാത രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏഴ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു . 24 മണിക്കൂറിനിടെ 43,851 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 82,49,579 ആയി. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും കോവിഡ് രൂക്ഷയായ സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്.