കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം . ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം . ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചമെന്നാണ് യുവതിയുടെ പരാതി . ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കരാൻ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി . കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന് മലബാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.