മാർച്ച് വരെ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നത് നീട്ടണം എന്ന നിർദേശം തള്ളി കേന്ദ്ര തീരുമാനം അറിയിച്ചു .ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ് ടാഗ് വഴിയാണെന്ന കേന്ദ്രം അറിയിച്ചു.അതിനാൽ സംസ്ഥാനങ്ങളുടെ അപേക്ഷകൾക്ക് പ്രസക്തി ഇല്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. 2021 ജനുവരി മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കുന്നത് . ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഫാസ്ടാഗ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ്.