ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തത്. മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ അതേ മൊഴിയാണ് സിബിഐയുടെ ചോദ്യങ്ങള്‍ക്കും വേണുഗോപാല്‍ നല്‍കിയത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് കോഴയാണെന്ന ഇ.ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ നീക്കം. ഇതുസംബന്ധിച്ച രേഖകളും മൊഴികളും സിബിഐ സംഘം പരിശോധിച്ചിരുന്നു.