കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസ് . സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിനാണ് മാരാരിക്കുളം പൊലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് പൊലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ധ്യാന കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആളുകള്‍ എത്തിതുടങ്ങിയത്.