പ്രശസ്ത ബംഗാളി ചലച്ചിത്ര നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു .85 വയസ്സായിരുന്നു .കൊൽക്കത്ത ബെൽവ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം .കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു . അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ചു. പ്രശസ്ത സംവിധായകന്‍ സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളില്‍ പ്രവര്‍ത്തിച്ചു. സത്യജിത് റേയുടെ 1959ല്‍ പുറത്തിറങ്ങിയ അപുര്‍ സന്‍സാറിലൂടെയായിരുന്നു സൗമിത്ര ചാറ്റര്‍ജി വെള്ളിത്തിരയിലെത്തുന്നത്. 2018ല്‍ ഫ്രാന്‍സിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടി. 2012ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനും അര്‍ഹനായി.