മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ .ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു . തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് .കുർബാന മദ്ധ്യേ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു .മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപ്പത്തിരണ്ടമത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം. സ്ഥാനാരോഹണ ത്തിന് ശേഷം അനുമോദന സമ്മേളനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ മേലാധ്യക്ഷൻമാരടക്കമുള്ളർ പങ്കെടുത്തു.