ട്രാൻസ്ജെൻഡറുകൾക്ക് എൻസിസിയിൽ (നാഷണൽ കേഡറ്റ് കോപ്സ്) പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. നിലവിൽ ട്രാൻസ്ജെൻഡറുകൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ കേന്ദ്രനിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി പറഞ്ഞു. ട്രാൻസ്ജെൻഡർ ആയതു കൊണ്ട് അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.