നടിയെ ആക്രമിച്ച കേസ്; മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ സെക്രട്ടറി ശ്രമിച്ചെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ സെക്രട്ടറി ശ്രമിച്ചെന്ന് പോലീസ് .ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.നേരത്തെ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ടുള്ള ഭീഷണി കടുത്തതോടെ വിപിന്‍ലാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

മൊഴി മാറ്റി പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്‌തെന്നും വധഭീഷണി വന്നെന്നും മപ്പുസാക്ഷിയായ വിപിൻലാൽ മാധ്യങ്ങളോട് പറഞ്ഞിരുന്നു .ബേക്കല്‍ സ്വദേശിയായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ് കുമാർ എത്തുകയായിരുന്നു.ഇവിടെ നിന്നും ഫോണിലൂടെ ബിബിനോട് മൊഴിമാറ്റാന്‍ പറയുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.