ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ പാരഗ്വായ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യപകുതിയിലായിരുന്നു രണ്ടുഗോളുകളും. ഇരുപത്തൊന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പാരഗ്വായ് ആണ് ആദ്യം മുന്നിലെത്തിയത്. ഏഞ്ചല്‍ റൊമേറോയാണ് ഗോള്‍ നേടിയത്. നാല്‍പത്തിയൊന്നാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലെസിന്റെ ഗോളിലൂടെ അര്‍ജന്റീന ഒപ്പമെത്തി. രണ്ടാം പകുതിയില്‍ മെസിയും സംഘവും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. മറ്റൊരു മല്‍സരത്തില്‍ ബൊളിവിയയെ ഇക്വഡോര്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു.