കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

 

സി .പി .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു . ആരോഗ്യ പരമായ കാരണങ്ങളാല്‍ ചികിത്സയ്‌ക്കായി അവധി അപേക്ഷ നൽകുകയും സി പി എം പാർട്ടി നേതൃത്വം അവധി അനുവദിക്കുകയുമായിരുന്നു. പകരം ചുമതല നല്‍കിയിരിക്കുന്നത് എ.വി വിജയരാഘവനാണ്. സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി തന്നെ തീരുമാനമെടുക്കുകയായിരുന്നു.