ചുങ്കക്കുന്ന് ഇരട്ടത്തോട്ടിൽ ഗുഡ്സ് വാഹനം മറിഞ്ഞ് ;പത്തു വയസ്സുകാരൻ മരിച്ചു

കേളകം: ഇരട്ടത്തോട്ടിൽ ഗുഡ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പത്തു വയസ്സുകാരൻ മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ തൊണ്ടിയിൽ റെജിയുടെ മകൻ ആദർശാണ് മരിച്ചത്. അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഏഴ് പേർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. കേളകം ഭാഗത്തു നിന്നു വന്ന മഹീന്ദ്ര മാക്സിമ ഗുഡ്സ് വാഹനമാണ് മറിഞ്ഞത്.