കാടിനോടും കാട്ട് മൃഗങ്ങളോടും പടപൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ കഥ മാത്രമല്ല മലയോര മേഖലയിലെ മടമ്പം എന്ന ഗ്രാമത്തിന് ഇന്ന് പറയാനുള്ളത് .500 ഓളം കുടുംബങ്ങളാണ് മടമ്പം എന്ന ഗ്രാമത്തിൽ താമസിച്ച് വരുന്നത്. വിദേശത്തും സ്വദേശത്തുമായി 1000 നടുത്ത് നേഴ്‌സ്മാരാണ് ഇവിടെയുള്ളത് . ഒരു കുടുംബത്തിൽ തന്നെ എല്ലാ അംഗങ്ങളും നേഴ്‌സ്മാരായ കഥയും മടമ്പത്തിന് പറയാനുണ്ട് . ആതുര ശുശ്രൂഷ രംഗത്തെ മടമ്പത്തിന്റെ ആദ്യ സംഭാവനയായിരുന്നു ഏലിയാമ്മ അള്ളുങ്കൽ .
നാല്പത്തഞ്ച് വർഷങ്ങൾക്കിപ്പുറം ഒരു ഗ്രാമം മുഴുവൻ രോഗി പരിചരണ രംഗത്ത് ചുവട് വെച്ച കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത് . തങ്ങളുടെ നാടിനു ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്ന ഭൂമിയിലെ മാലാഖ മാരോട് ഈ നാട്ടുകാർക്കെന്നും സ്നേഹവും കടപ്പാടും മാത്രം .