മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അർണാബ് ഗോസ്വാമി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി. വ്യാജകേസാണു ചമച്ചതെന്നും അതിൽ ഉദ്ധവ് പരാജയപ്പെട്ടെന്നും കളി തുടങ്ങിയിട്ടേ ഉള്ളുവെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ആരോപിച്ച അർണബ്, ചാനലിനെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു. ഒരു വർഷത്തിനകം എല്ലാ ഇന്ത്യൻ ഭാഷകളിലും ചാനൽ പ്രവർത്തനം തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ആത്മഹത്യപ്രേരണക്കേസിൽ സുപ്രീം കോടതിയിൽ നിന്നു ജാമ്യം നേടിയതിനു പിന്നാലെ ചാനലിന്റെ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അർണബ് ഗോസ്വാമി.