പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; പരാതിയുമായി നിക്ഷേപകർ

പയ്യന്നൂരിൽ പുതിയൊരു ജ്വല്ലറി തട്ടിപ്പ് കൂടി പുറത്തു വന്നു. മാസങ്ങളായി അടച്ചു പൂട്ടിയ അമാൻ ഗോൾഡിനെതിരെയാണ് മൂന്ന് നിക്ഷേപകർ പരാതിയുമായി പോലീസിലെത്തിയത്. മൂന്ന് പരാതിയിൽ കേസെടുത്തു.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ ടി.നൂറുദ്ദീൻ 2017 ജൂലൈ 9ന് 17 ലക്ഷം രൂപയും പെരുമ്പയിലെ കെ.കുഞ്ഞലീമ 2016 ഫെബ്രുവരി 9ന് 3 ലക്ഷം രൂപയും കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി.ഇബ്രാഹിം കുട്ടി 2016 ഒക്ടോബർ 31 ന് 20 ലക്ഷം രൂപയും നിക്ഷേപമായി നൽകുകയും പ്രസ്തുത തുക തിരിച്ചു കിട്ടിയില്ലെന്നുമാണ് പരാതി.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ചു സ്ഥാപനത്തിനെ മാനേജിങ് ഡയറക്ടർ രാമന്തളി വടക്കുമ്പാടെ പി.കെ മൊയ്തു ഹാജിക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കൂടുതൽ നിക്ഷേപകർ പരാതിയുമായി എത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.