ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആദ്യത്തെ മൂന്ന് കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.
അതേസമയം,കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. 11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും.