തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. ആകെയുള്ള 14 സീറ്റില്‍ 10 സീറ്റില്‍ സിപിഎമ്മും രണ്ടു സീറ്റില്‍ സിപിഐയും രണ്ടു സീറ്റില്‍ കേരളകോണ്‍ഗ്രസും മത്സരിക്കും.
ഒന്നാം വാര്‍ഡ് പൊയ്യമലയില്‍ സിപിഎമ്മിലെ പുഷ്പകുമാരി പൊങ്ങുംപുറത്ത്, രണ്ടാം വാര്‍ഡ് പാലുകാച്ചിയില്‍ സിപിഎമ്മിലെ എം.വി ചാക്കോയും മൂന്നാം വാര്‍ഡ് ഒറ്റപ്ലാവില് സിപിഎമ്മിലെ ഉഷ അശോക് കുമാറും നാലാം വാര്‍ഡ് പന്ന്യാമലയില്‍ സിപിഎമ്മിലെ ബാലന് പുതുശ്ശേരിയും അഞ്ചാം വാര്‍ഡ് പാല്‍ച്ചുരത്ത് സിപിഐയിലെ ഷാജി പൊട്ടയിലും മത്സരിക്കും. ആറാം വാര്‍ഡ് അമ്പായത്തോടില്‍ കേരള കോണ്‍ഗ്രസിലെ ഷേര്‍ലി കരോട്ട്പുറത്തും ,ഏഴാം വാര്‍ഡ് കണ്ടപ്പുനത്ത് സിപിഎമ്മിലെ ബാബു കാരിവേലിലും എട്ടാം വാര്‍ഡ് മന്ദം ചേരിയില്‍ ജീജ ജോസഫ് പാനികുളങ്ങരയും, ഒന്‍പതാം വാര്‍ഡ് കൊട്ടിയൂരില്‍ സിപിഐയിലെ പി.ജി ജയരാജനും ,പത്താം വാര്‍ഡ് നീണ്ടുനോക്കിയില്‍ സിപിഎമ്മിലെ മിനി ഇടക്കുടിയും ,പതിനൊന്നാം വാര്‍ഡ് തലക്കാണിയില് സിപിഎമ്മിലൈ ഫിലോമിന ജോര്‍ജും ,പന്ത്രണ്ടാം വാര്‍ഡ് വെങ്ങലോടിയില് സിപിഎമ്മിലെ ലൈസ ജോസും പതിമൂന്നാം വാര്‍ഡ് ചുങ്കക്കുന്നില്‍ സിപിഎമ്മിലെ സീല്‍സ് വര്‍ഗീസും പതിനാലാം വാര്‍ഡ് മാടത്തുംകാവില് സിപിഎമ്മിലെ തോമസ് തെക്കേ കുളവും ആണ് മത്സരിക്കുന്നത്.