കേന്ദ്ര ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. സാമ്പത്തിക ഉത്തേജക പാക്കേജ് മൂന്നാം ഘട്ട പ്രഖ്യാപനമെന്ന് സൂചന. ഉത്പാദന വ്യവസായ മേഖലകളെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.സാധാരണക്കാര്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറിൽ ഗുണകരമായി എന്ന കേന്ദ്ര വിലയിരുത്തലിന്റെ തുടർച്ചയായുള്ള നടപടികളും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും.

പത്തു പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആത്മ നിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും  കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.