തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികൾ ബൂത്തുകളിൽ എത്തിച്ചു നൽകണം ;കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് സാമഗ്രികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അതാത് ബൂത്തുകളിൽ എത്തിച്ചു നൽകാനും ഇലക്ഷനു ശേഷം ബൂത്തുകളിൽ നിന്നു തന്നെ തിരികെ സ്വീകരിക്കാനും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു ബ്ലോക്കിലെ ഒരു കേന്ദ്രത്തിൽ നിന്നും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുമ്പോൾ സാമൂഹിക അകലം പാലിക്കപ്പെടുകയില്ല. അത് കോവിഡ് വ്യാപനത്തിന് ഇടയാക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയ്ക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ള ബൂത്തുകളിൽ നേരിട്ട് എത്തിച്ചേരാൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി.വി.സോമനാഥൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.രമേശൻ , ജില്ലാ സെക്രട്ടറി വി.മണികണ്ഠൻ , ആർ.കെ.സദാനന്ദൻ , പി.മുസ്തഫ , കെ.രാജൻ , കെ പ്രദീപൻ , പി.എം. ജയശ്രീ , യു.എൻ.സത്യചന്ദ്രൻ , എം.കെ.അരുണ , പി.എം.ദിനേശൻ , പി.പി.ഹരിലാൽ, വി.വി.പ്രകാശൻ , എം ദിനേശൻ , യു.കെ.ബാലചന്ദ്രൻ , എ.കെ.ഹസ്സൻ, കെ.കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.