പി എച്ച് ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ

പി എച്ച് ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ.മലബാർ കലാപം വർഗീയ കലാപമാണെന്നും അതിനു നേത്യത്വം നൽകിയ വാരിയംകുന്നതും ആലി മുസ്ല്യാരും വർഗീയവാദികളായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനാണ് തന്റെ പ്രബന്ധത്തെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നതെങ്കിൽ അതിനെതിരെ തെളിവുകൾ നിരത്തി അവസാന ശ്വാസംവരെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലുണ്ടായിരുന്ന ജലീലിന്റെ പ്രതികരണം ; 

തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാദമീഷ്യൻസും
വായനക്കാരുമല്ലാതെ പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമായി സ്യൂഡോ സെക്കുലറിസ്റ്റുകളുമല്ല എന്നും ജലീല്‍ പറയുന്നു.