ഒരൊറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ: പവന്റെ വില 37,680 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന്റെ വിലയില്‍ ചൊവാഴ്ച 1200 രൂപയാണ് താഴെപ്പോയത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബര്‍ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിക്കുന്ന പ്രവണതയായിരുന്നു.തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന്‌ 1,849.93 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.