ഇത് തന്റെ മകളുടെ അക്കൗണ്ട് അല്ല; വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥ്വിരാജും സുപ്രിയയും

നടന്‍ പൃഥിരാജ് സുകുമാരന്റെ മകള്‍ അലംകൃതയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വന്നതിനെതിരെ പൃഥിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥിരാജ് എന്ന പേരിലാണ് പുതിയ അക്കൗണ്ട് വന്നിരിക്കുന്നത്.ഈ അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ പറയുന്നുണ്ട്. ഇതോടെയാണ് വിശദീകരണവുമായി പൃഥ്വിരാജ് രംഗത്തെത്തിയത്.


ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
മകള്‍ക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാല്‍ അവള്‍ തന്നെ അക്കൗണ്ട് തുടങ്ങും. ഇത്തരം വ്യാജ തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.