കണ്ണൂര്‍ തലശേരിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍ തലശേരിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയില്‍ മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൂടാതെ പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്.
റെയ്ഡ് നടന്നത് ന്യൂമാഹി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു. സി.ഐ അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തി പരിശോധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.