കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.അനുഭവ സാമ്പത്തുള്ളവര്‍, പ്രൊഫഷണലുകള്‍, യുവാക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചത്.പുതുമുഖങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് പട്ടിക. 42 സീറ്റില്‍ സി പി ഐ എം മത്സരിക്കും.സി പി ഐ 6 സീറ്റിലും ഐ എന്‍ എല്‍ മൂന്ന് സീറ്റിലും ജനതാദള്‍ എസ് ,കോണ്‍ഗ്രസ്സ് എസ് , എല്‍ ജെ ഡി, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും.

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ:

1. പള്ളിയാംമൂല – എം ഉണ്ണികൃഷ്ണന്‍ (കോണ്‍.എസ്)
2. കുന്നാവ് – സീത.കെ (സി പി ഐ എം)
3. കൊക്കേന്‍പാറ – കുഞ്ഞമ്പു.എ ( സി പി ഐ എം)
4. പള്ളിക്കുന്ന് – വി ഉമേഷന്‍ ( സി പി ഐ )
5. തളാപ്പ് – സുശീല സതീശന്‍ ( സി പി ഐ എം)
6. ഉദയംകുന്ന് – വിന്‍സി ജോസഫ് ( കേ.കോണ്‍.എം)
7. പൊടിക്കുണ്ട് – എന്‍ സുകന്യ ( സി പി ഐ എം)
8. കൊറ്റാളി – ടി രവീന്ദ്രന്‍ ( സി പി ഐ എം)
9. അത്തായംകുന്ന് – വെള്ളോറ രാജന്‍ ( സി പി ഐ )
10. കക്കാട് – ശംസത്ത് കെ.പി ( ഐ എന്‍ എല്‍)
11. തുളിച്ചേരി – രാധ പി ( സി പി ഐ എം)
12. കക്കാട് നോര്‍ത്ത് – സപ്‌ന വി ( സി പി ഐ എം)
13. ശാദുലിപ്പള്ളി – കെ രേഷ്‌ന ( സി പി ഐ എം)
14. പള്ളിപ്രം-
15. വാരം – പി.കെ രഞ്ജിമ ( സി പി ഐ )
16. വലിയന്നൂര്‍ – കെ റോജ ( സി പി ഐ എം)
17. ചേലോറ – കെ പ്രദീപന്‍ ( സി പി ഐ എം)
18. മാച്ചേരി – റീമ എ ( സി പി ഐ എം)
19. പള്ളിപ്പൊയില്‍ – വി.കെ പ്രകാശിനി ( സി പി ഐ എം)
20. കാപ്പാട് – കെ നിര്‍മല ( സി പി ഐ എം)
21. എളയാവൂര്‍ നോര്‍ത്ത് – പി.വി. വത്സലന്‍ ( സി പി ഐ എം)
22. എളയാവൂര്‍ സൗത്ത് – ധനേഷ് മോഹന്‍ ( സി പി ഐ എം)
23. മുണ്ടയാട് – അഡ്വ.പി.പ്രദീപന്‍ ( സി പി ഐ എം)
24. എടച്ചൊവ്വ – എന്‍ ഉഷ ( സി പി ഐ )
25. അതിരകം – ഇ.ടി.സാവിത്രി ( സി പി ഐ എം)
26. കാപ്പിച്ചേരി – കെ.എം. സരസ് ( സി പി ഐ എം)
27. മേലെചൊവ്വ – തൈക്കണ്ടി മുരളീധരന്‍ ( സ്വതന്ത്രന്‍)
28. താഴെചൊവ്വ – എസ്. ഷഹീദ ( സി പി ഐ എം)
29. കിഴുത്തള്ളി – സി. വിനോദ് ( സി പി ഐ എം)
30. തിലാന്നൂര്‍ – കെ.പി. രജനി ( സി പി ഐ എം)
31. ആറ്റടപ്പ – പി.കെ. സുജയ് ( സി പി ഐ എം)
32. ചാല – രാഗേഷ് മന്ദമ്പേത്ത് ( ജനതാദള്‍ എസ്)
33. എടക്കാട് – കെ.വി. സവിത ( സി പി ഐ എം)
34. ഏഴര – ഫാദിയ വി.പി ( സി പി ഐ എം)
35. ആലിങ്കീല്‍
36. കിഴുന്ന – പ്രദീപ് കെ ( സി പി ഐ എം)
37. തോട്ടട – എന്‍. ബാലകൃഷണന്‍ മാസ്റ്റര്‍ ( സി പി ഐ എം)
38. ആദികടലായി – കെ.വി. അനിത ( സി പി ഐ )
39. കുറുവ – കെ.എന്‍ മിനി ( സി പി ഐ എം)
40. പടന്ന – യു. പുഷ്പരാജ് ( സി പി ഐ എം)
41. വെത്തിലപ്പള്ളി – ടി.ആശ ( സി പി ഐ എം)
42. നീര്‍ച്ചാല്‍ – കെ. ഉമ്മര്‍ ( സി പി ഐ എം)
43. അറക്കല്‍ – നാസര്‍ കെ ( സി പി ഐ എം)
44. ചൊവ്വ – സി.എം. പത്മജ ( സി പി ഐ എം)
45. താണ – അഡ്വ. ഫാത്തിമ വാഴയില്‍ ( സി പി ഐ എം)
46. തെക്കീബസാര്‍ – അഡ്വ. പി.കെ. അന്‍വര്‍ ( സി പി ഐ എം)
47. ടെമ്പിള്‍ – എം.വി. സന്ദീപ് ( സി പി ഐ എം)
48. തായത്തെരു – ഇ.വി. മുഹമ്മദ് സലീം ( സി പി ഐ എം)
49. കസാനക്കോട്ട – മെഹ്‌സിന സലീം ( സി പി ഐ )
50. ആയിക്കര – നസ്മിയ ഷെറിന്‍ ബി.വി. (ഐ എന്‍ എല്‍ )
51. കാനത്തൂര്‍ – കെ.സിദ്ധാര്‍ത്ഥന്‍ ( സി പി ഐ എം)
52. താളിക്കാവ് – അഡ്വ. ചിത്തിര ശശിധരന്‍ ( സി പി ഐ എം)
53. പയ്യാമ്പലം – രാജേഷ് പ്രേം (എല്‍ ജെ ഡി)
54. ചാലാട് – ശ്രീജിത്ത്.സി ( സി പി ഐ എം)
55. പഞ്ഞിക്കയില്‍ – ഒ.എസ്. മോളി ( സി പി ഐ എം)

7 പേര്‍ നിലവിലെ കൗണ്‍സില്‍ അംഗങ്ങളാണ്.കെ റോജ, കെ ഷാജിദ എന്നിവരെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കും.4 മുന്‍ പഞ്ചായത്ത് പ്‌സിഡണ്ടുമാരും ഈ തവണ മത്സരിക്കുന്നുണ്ട്. പള്ളിപ്രം, ആലിങ്കല്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട് അറിയിക്കും.മേയര്‍ സ്ഥാനാര്‍ഥിയാവുമെന്ന് കരുതുന്ന എന്‍ സുകന്യ പൊടിക്കുണ്ട് വാര്‍ഡിലാണ് മത്സരിക്കുന്നത്.