122 സീറ്റുകളില്‍ ലീഡ് നേടി ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം

ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് ഫലസൂചനകളില്‍ ഭരണം ലഭിക്കാനാവശ്യമായ 122 സീറ്റുകളില്‍ ലീഡ് നേടി ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം. 126 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എന്‍.ഡി.എ 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇടതു പാര്‍ട്ടികള്‍ക്ക് എട്ടിടത്ത് ലീഡുണ്ട്.

243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ മഹാസഖ്യത്തിന് 120 സീറ്റും എന്‍.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എന്‍.ഡി.എ 80, റിപ്പബ്ലിക് ജന്‍കി ബാത് മഹാസഖ്യം 128, എന്‍.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എന്‍.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ 57 ശതമാനമാളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.