സി. മോയിന്‍കുട്ടി അന്തരിച്ചു

മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറുമാസമായി ചികിത്സയിലായിരുന്നു. 77 വയസായിരുന്നു. മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് താമരശ്ശേരി അണ്ടോണ ജുമുഅ മസ്ജിദില്‍ .ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ.