റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ജാമ്യം കൊടുക്കേണ്ട അസാധാരണ സാഹചര്യമില്ലന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കാനാണ് ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശം.തുടർന്ന് സെഷൻസ് കോടതിയിൽ അർണബ് ജാമ്യാപേക്ഷ നൽകി. നാല് ദിവസത്തിനകം ജാമ്യാപേക്ഷ തീർപ്പാക്കണമെന്നും ഹൈക്കോടതി കൂട്ടി ചേർത്തു.