തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കുത്തകയായിവയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴൽനാടന്റെ കത്ത്.മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിർത്തണം. തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നതും അവസാനിപ്പിക്കണം.മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.