തെളിവുകൾ നശിപ്പിക്കാൻ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട് .എം.എൽ.എക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്.തട്ടിപ്പ് ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോട്ടിൽ വ്യക്തമാക്കുന്നു.

എം.എൽ.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം ലംഘിച്ചുള്ളതുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികൾ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നു . കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്യുന്ന വിവരം സ്‌പീക്കറെ അറിയിച്ചിരുന്നു .
കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി രേഖകൾ കണ്ടെത്താനുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി