ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കും

ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചു. രണ്ട് കേസുകൾ കൂടി ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ രജിസ്റ്റർ ചെയ്തു. നിലവിൽ ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 117 ആയി ടി.കെ പൂക്കോയ തങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാതായതോടെയാണ് ഒളിവിൽ പോയെന്ന ആക്ഷേപമുയർന്നത്. മഞ്ചേശ്വരം എം എൽ എ എം. സി കമറുദ്ദീന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയതോടെ പൂക്കോയ തങ്ങളെ കുറിച്ചും വിവരമില്ലാതെയായി. നാളെ ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന.കേസിൽ ഒന്നാം പ്രതിയായ തങ്ങൾക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചത്.