റിപ്പബ്ലിക് ടി.വി എഡിറ്ററായ അര്‍ണാബ് ഗോസ്വാമിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.ബി ജെ പി നേതാക്കളായ കപില്‍ മിശ്രയെയും തജീന്ദര്‍ ബാഗ്ഗയുമാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ മഹാത്മാ ഗാന്ധി മെമോറിയല്‍ പരിസരത്ത് വെച്ചാണ് ഇരുവരും ധര്‍ണ സംഘടിപ്പിച്ചത് .നിലവിൽ നാല് പ്രതിഷേധക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് രാജേന്ദര്‍ നഗര്‍ പൊലീസ് പറഞ്ഞു .
2018 ൽ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസിലാണ് അര്‍ണാബ് ഗോസ്വാമിയെ പാലീസ് അറസ്റ്റ് ചെയ്തത്. ബോംബെ ഹൈക്കോടതി അര്‍ണബിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.അതേസമയം അര്‍ണബിനെതിരെ ഒരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന് കാണിച്ച് എന്‍.എം ജോഷി മാര്‍ഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. അര്‍ണാബ് തന്നെ ആക്രമിച്ചുവെന്ന് കാട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു.