അമ്മയും മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍

മലപ്പുറം: നിലമ്പൂർ പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയും മൂന്ന് ആണ്‍കുട്ടികളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . അമ്മ തൂങ്ങിമരിച്ചനിലയിലും കുട്ടികള്‍ വിഷം അകത്തു ചെന്ന നിലയിലുമാണ് കാണപ്പെട്ടത്. ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ നിലമ്പൂർ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രഹ്ന(34), ആദിത്യന്‍(13), അര്‍ജുന്‍(10), അനന്തു (7) എന്നിവരാണ് മരിച്ചത്.പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.