ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം

തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന അമേരിക്കയില്‍ ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം. ഡെമോക്രറ്റിക്ക് സ്ഥാനാർഥിയായ ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കുമെന്നാണ് ബൈഡന്‍ പക്ഷം പറഞ്ഞിരിക്കുന്നത്.ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഭൂരിപക്ഷം ലഭിച്ചതോടെ ജയം ഉറപ്പിച്ചിരിക്കുകയാണ് ബൈഡന്‍ .എന്നാല്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ പോകുന്നേയുള്ളുവെന്നും ബൈഡന്‍ ജയിച്ചുവെന്ന് പറയാന്‍ വരട്ടെയെന്നും ട്രംപ് പറഞ്ഞിരുന്നു. നിയമനടപടികള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം തനിക്ക് തിരിച്ച് ലഭിച്ചേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ പക്ഷം മുന്നറിയിപ്പുമായി വന്നത് .