രാഷ്ട്രപതി ഭരണം പശ്ചിമബംഗാളില്‍ കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നുള്ള ബി.ജെ.പി നേതാക്കളുടെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു അമിത് ഷാ പ്രതികരിച്ചത് . അടുത്ത വർഷത്തിനുള്ളിൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു .ആര്‍ട്ടിക്കിള്‍ 356 ഒരു പൊതു പ്രശ്‌നമല്ല. ഭരണഘടനാപരമായ കാര്യമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആര്‍ട്ടിക്കിള്‍ 356 ഇവിടെ നടപ്പാക്കേണ്ട ആവശ്യമില്ല, കാരണം സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ മാറുമെന്നും അമിത് ഷാ പ്രതികരിച്ചു .