സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തദ്ദേശപ്പോരിന്റെ ചൂടിലേക്ക് . പോളിംഗ് ദിനത്തിലേക്ക് കൃത്യം ഒരു മാസം ബാക്കി നിൽക്കെ സ്ഥാനാർഥി നിർണ്ണയം എത്രയും വേഗം പൂർത്തിയാക്കുക എന്നതാണ് പാർട്ടികൾക്ക് മുന്നിലെ പ്രധാന വെല്ലുവിളി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തികച്ചും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങി . അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമർപ്പണം . തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുമുന്നണി മിക്ക ജില്ലകളിലും സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു.