വിഭാഗീയതയില്ലാതെ അമേരിക്കയെ ഒറ്റക്കെട്ടായി നിര്‍ത്തും: ബൈഡന്‍

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടെയാണ് ബൈഡന്റെ അഭിസംബോധന.
തെരഞ്ഞെടുപ്പ് കഠിനമാണ്. എങ്കിലും അവസാനവോട്ടെണ്ണുന്നതുവരെയും ക്ഷമയോടെ നാം കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്.
എന്നാല്‍ രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ്. ട്രംപ് തന്റെ എതിരാളി മാത്രമാണ് ശത്രുവല്ലെന്നും രാജ്യത്തെ വിഭാഗീയതകളില്ലാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡന്‍ പറഞ്ഞു
എന്നാല്‍ ബൈഡന് വിജയം അവകാശപ്പെടാന്‍ ആയിട്ടില്ലെന്നാണ് ട്രംപിന്റെ വാദം.ജോര്‍ജിയയിലെ സൈനിക വോട്ടുകള്‍ അപ്രത്യക്ഷമായെന്നും ട്രംപ് ആരോപിച്ചു.