മധ്യപ്രദേശിൽ നീവാരിയിൽ കുഴൽ കിണറിൽ കുടുങ്ങിയ മൂന്നു വയസ്സുകാരന്റെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെ രാജ്യം .നാലാം ദിവസവും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . 58 അടി താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന സമീപത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസ്സുകാരൻ പ്രഹ്ളാദ് കുഴൽ കിണറിൽ അകപ്പെട്ടത് . കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നു രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ കലക്ടർ പറഞ്ഞു . എന്ന പാടങ്ങളിൽ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം രക്ഷാപ്രവർത്തനത്തിന് എത്തിച്ചു .