മന്ത്രി കെടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്റെ നോട്ടീസ്.നയതന്ത്ര ബാഗേജില്‍ അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലും ഇന്തപ്പഴം വിതരണം ചെയ്ത കേസിലുമാണ് തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചേരാന്‍ നോട്ടിസ് അയച്ചത്.
മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ ജലീലിനെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ജലീലിനെ എന്‍ഐഎയും ഇ.ഡിയും ചോദ്യം ചെയ്തിരുന്നു.മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.