കേരള ഗവര്‍ണര്‍ക്ക് കോവിഡ്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്ത് രോഗവിവരം അറിയിച്ചത്.ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണരുടെ സുരക്ഷാചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും കോവിഡ്് സ്ഥിരീകരിച്ചിട്ടുണ്ട്.വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആയിരുന്ന ഗവര്‍ണര്‍ ഇന്നലെയാണ് കേരളത്തിലെത്തിയത്. താനുമായി സമ്പര്‍ക്കത്തിലുള്ളവരോടൊക്കെ നിരീക്ഷണത്തില്‍ പോവാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.