യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവെ വിജയാഘോഷത്തിനൊരുങ്ങി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ബൈഡെന്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിന് തയ്യാറെടുക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ അരിസോണയില്‍ 47052 വോട്ടിന് ബൈഡന്‍ മുന്നിലാണ്. ഇവിടെ വിജയിച്ചാല്‍ ബൈഡന് 11 ഇലക്ട്രല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്താം.ജോര്‍ജിയയില്‍ വിജയിക്കുകയാണെങ്കിലും 16 ഇലക്ട്രല്‍ വോട്ട് നേടി 270 എന്ന മാജിക് നമ്പര്‍ ബൈഡന്‍ മറികടക്കും. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോര്‍ജിയയില്‍ 1500 വോട്ടിന് മാത്രമാണ് ബൈഡന്‍ പിന്നിലുള്ളത്. ഇവരുടെ ചുരുങ്ങിയ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്. ട്രംപാണ് ജയിക്കുന്നതെങ്കില്‍ 236 ആയി ട്രംപിന്റെ ഇലക്ട്രല്‍ വോട്ട് ഉയരും.