തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു . ഡിസംബർ 8 ,ഡിസംബർ 10 , ഡിസംബർ 14 എന്നീ തിയ്യതികളിലായി 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക .തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. ഓരോ വാർഡും ഓരോ നിയോജക മണ്ഡലങ്ങളായിരിക്കും ; മാസ്ക്ക് ,ഗ്ലൗസ് എന്നിവ നിർബന്ധമാണ് സാമൂഹിക അകലവും ഉറപ്പ് വരുത്തും .ഡിസംബർ 8 ആദ്യ ഘട്ടത്തിൽ എന്നീ ജില്ലകളിലും രണ്ടാംഘട്ടം ഡിസംബർ 10 കോട്ടയം,എറണാകുളം ,തൃശൂർ ,പാലക്കാട് ,വയനാട് എന്നീ ജില്ലകളിലും മൂന്നാംഘട്ടം ഡിസംബർ 14 മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 31 നുള്ളിൽ പുതിയ ഭരണ സമിതി നിലവിൽ വരും .1199 സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ആകെ 2,71,20,823 വോട്ടർ.മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പില്ല ;50 % സീറ്റുകളിലും സ്ത്രീ സംവരണം .പോളിങ്ങിന് ആവിശ്യമായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാവുന്നു ഭരണാധികാരികളെ നിയമിച്ച് വിജ്ഞാപനമായി .കോവിഡ് ബാധിതർക്ക് തപാൽ വോട്ട് സംവിധാനം ഒരുക്കും.പത്രിക സമർപ്പിയ്ക്കാനുള്ള അവസാന തീയ്യതി നവംബർ 19 ആണ് . 14 ജില്ലാ പഞ്ചായത്തുകൾ ,331 ഡിവിഷനുകൾ ,86 മുനിസിപ്പാലിറ്റികൾ ,3078 വാർഡുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് .