ബാലാവകാശ കമ്മീഷനെതിരെ വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊച്ചുമകള്‍ക്കുണ്ടായ നീതിനിഷേധം കേട്ടറിഞ്ഞ് ഓടിയെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായിയിലും വാളയാറിലും പോയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പാലത്തായിയിലെ കുട്ടിക്കും വാളയാറിലെ ബാലികമാര്‍ക്കും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ ഈ ബാലാവകാശ കമ്മീഷനെ അവിടെ കണ്ടില്ല. എന്നാല്‍ കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാലാവകാശ കമ്മീഷന്‍ ഓടിവരികയാണ് ചെയ്തത്. ഊര്‍ജ്വലമായി ഇരിക്കുന്ന കുഞ്ഞിനെ
സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണ് ബിനീഷ് കോടിയേരിയുടെ വീടിന് മുന്നിലെ പ്രതിഷേധം. ബിനീഷിനെ ആദര്‍ശപുരുഷനായി മാറ്റാന്‍ ശ്രമിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷണ വിധേയമാക്കണം. സിപിഎം സെക്രട്ടറിയുടെ കുടുംബക്കാരുടെ കാര്യത്തിലുള്ള കേരള പൊലീസിന്റെയും ബാലാവകാശ കമ്മീഷന്റെയും മാറ്റം ഗൗരവതരമാണ്