ട്രംപിനെ പിന്നിലാക്കി ബൈഡന്‍ : അട്ടിമറിയെന്ന് ട്രംപ്

നാടകീയ രംഗങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ഒരുപടി മുന്നില്‍.നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ നേടി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന്‍ ജയിക്കുമെന്ന തരത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.എന്നാല്‍ സെനറ്റില്‍ ആകെയുള്ള 100 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നിലവില്‍ 48-48 എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.

വോട്ടിംഗ് ടൈമിനു ശേഷവും വോട്ടിംഗ് നടന്നതിനെതിരെയും വോട്ടിംഗിലെ ക്രമക്കേടുകള്‍ക്കെതിരെയും ട്രംപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.അത്തരത്തിലൊരു സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വൈകാനുള്ള സാധ്യതകളും കാണുന്നുണ്ട്.ആ െ538 സീറ്റുകളില്‍ 253 ഇടങ്ങളില്‍ ബൈഡനും 214 ഇടങ്ങളില്‍ ഡൊണാള്‍ഡ് ട്രംപുമാണ് വിജയിച്ചിരിക്കുന്നത്.ഡെമോക്രാറ്റുകള്‍ ജനാധിപത്യ പ്രക്രിയയെ തകര്‍ത്തെന്നും ആസൂത്രിത അട്ടിമറിയാണ് നടക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങിയപ്പോള്‍ ട്രംപ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.ആഘോഷങ്ങള്‍ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.