സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സൗജന്യമായി ആന്റിജന്‍ പരിശോധന നടത്തും. ഓരോ ജില്ലയിലും 60 വയസിന് മുകളില്‍ ഉള്ള 100 പേരുടെ വീതം ആന്റിജന്‍ പരിശോധന ദിനം പ്രതി നടത്തണം.

സര്‍ക്കാര്‍ ലാബില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബില്‍ പരിശോധന നടത്തണം. ഈ വിശദാംശങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും ആരോഗ്യ വകുപ്പിന് കൈമാറുകയും വേണം. റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റ്കളിലും 625 രൂപ നിരക്കില്‍ ആന്റിജന്‍ പരിശോധന സംവിധാനം ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.