മലബാറിൽ ആദ്യമായി ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു

മലബാറിൽ ആദ്യമായി ആസ്റ്റർ മിംസ് കണ്ണൂരിൽ ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു .കെ പി എസി ലളിത പരുപാടിയിൽ പങ്കെടുത്തു നേരത്തെ കണ്ടുപിടിച്ചാൽ പൂർണ്ണമായും ചികിൽസിച്ച് മറ്റാൻ കഴിയുന്ന രോഗമാണ് സ്ഥാനാർബുദം .ചികിൽസയെ കുറിച്ചുള്ള അജ്ഞാത കാരണം രോഗം മറച്ച് വെക്കണോ ചികിത്സ തേടുന്നത് വൈകിപ്പിക്കാനോ ഉള്ള പ്രവണത പൊതുവെ ഉണ്ട്.ഓപ്പറേഷൻ ,കീമോ തെറാപ്പി , റേഡിയേഷൺ എന്നിവയാണ് നിലവിൽ ഉള്ള ചികിത്സ രീതികൾ ക്യാൻസറിന്റെ സ്റ്റേജ് അനുസരിച്ച് ഈ ചികിത്സ രീതികൾ ക്രമീകരിക്കുന്നതാണ് നിലവിൽ ചെയിതു വരുന്നത്.എല്ലാ ബ്രെസ്റ്റ് ക്യാൻസറും ഓപ്പറേഷൻ ചെയ്ത് സ്തനം പൂർണമായും നീക്കം ചെയുക്കയാണ് ഏക ചികിൽസ രീതി എന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ട്. ഇത് രോഗികൾക്ക് വളരെ അധികം മാനസിക വിഷമവും അപകർഷതാ ബോധവും ഉണ്ടാക്കുന്നതാണ്. എന്നാൽ സ്തനം നിലനിർത്തിക്കൊണ്ടുള്ള ബ്രെസ്റ്റ് കൺസേർവേഷൻ സർജറി പുതുതായി ബ്രെസ്റ്റ് രൂപകൽപന ചെയുന്ന ബ്രെസ്റ്റ് റീസൺസ്‌ട്രേഷൻ സർജറി എന്നി ന്യൂതന ചികിൽസ രീതികൾ അവലംബിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശനങ്ങൾ മറികടക്കാൻ സാധിക്കും

കേരളത്തിൽ വളരെ പെട്ടന്ന് തന്നെ ബ്രെസ്റ്റ് കൺസേർവേഷൻ സർജറി പ്രശസ്‌തി ആർജിക്കും. സ്തനാർബുദം ബുദ്ധിമുട്ടിലാക്കിയിട്ടുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇത് ഉപകാര പ്രതമാണ് . കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും ഇത് എത്തുമെന്നും സിനിമാതാരം കെ പി എസി ലളിത പറഞ്ഞു. ആസ്റ്റർ മിംസിലാണ് ബ്രെസ്റ്റ് ക്യാൻസർ ബാധിച്ച യുവതിക്ക് അസുഖം ബാധിച്ച സ്തനം പൂർണമായി നീക്കം ചെയുകയും ബ്രെസ്റ്റ് റീ കൺസ്ട്രേഷൻ വിജയകരമായി നടത്തുകയും ചെയ്തു.ജനറൽ സർജറി വിഭാഗം ഡോക്ടർമാരായ ഐ സി ശ്രീനിവാസ് , ദേവരാജ് ,ശ്യം കൃഷ്‌ണൻ , മിഥുൻ ബെഞ്ചമിൻ റീ കൺസ്ട്രേഷൻമാരായ സുജിത് ,വിഷ്‌ണു ,അനസ്‌തേഷ്യ വിഭാഗം ഡോക്ടർ സുപ്രിയ എന്നിവരായിരുന്നു ശാസ്ത്ര ക്രിയക്ക് നേതൃത്വം വഹിച്ചത്.പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഷറഫുദീൻ ക്ലസ്റ്റർ ,സി ഇ ഓ ഫർഹാൻ യാസിൻ ,ഡോക്ടർമാരായ ജിമ്മി സി ജോൺ ,വിഷ്‌ണു ,കൃഷ്ണകുമാർ ,ശ്യം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു