കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.മലപ്പുറം സ്വദേശി അനൂപ്, കാസർകോട് സ്വദേശികളായ മജീദ്, ഫൈസൽ, ആരിഫ്, അബ്ബാസ് അറാഫത്ത് എന്നിവരിൽനിന്നാണ് ഒന്നരക്കിലോയിലേറെ സ്വർണം പിടികൂടിയത്. വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റ് രണ്ട് യാത്രക്കാരിൽനിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്