ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നുത്. കിഷന്‍ ഗഞ്ച്, കത്തിഹാര്‍, മധേപുര, സുപോള്‍, ദര്‍ബംഗ, മധുബനി അടക്കമുള്ള മേഖലകളിലാണ് പ്രചാരണം അവസാനിക്കുന്നത്. വാല്‍മികി നഗര്‍ പര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണവും ഇന്ന് അവസാനിക്കും