അര്‍ണാബ് ഗോസ്വാമിയുടെ ‌ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ആത്മഹത്യപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ‌ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ അർണാബിനെ ആവശ്യപ്പെട്ട് കൊണ്ടുള്ള പോലീസിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറു മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി.

അതേസമയം,മറ്റൊരു കേസ് കൂടി അര്‍ണബിനെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .കസ്റ്റഡിയിലെടുക്കാന്‍ വീട്ടില്‍ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്തു എന്നാരോപ്പിച്ചാണ് അര്‍ണാബിനും ഭാര്യയ്ക്കും മകനും എതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. 2018 ലാണ് അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്.